Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Raid

Europe

യു​കെ​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; അ​ത്യാ​ധു​നി​ക ക​ഞ്ചാ​വ് ഉ​ത്പാ​ദ​ന കേ​ന്ദ്രം ത​ക​ർ​ത്തു

ല​ണ്ട​ൻ: യു​കെ​യി​ലെ നോ​ട്ടിം​ഗ്ഹാം​ഷെ​യ​റി​ൽ പോ​ലീ​സ് ന​ട​ത്തി​യ വ​ൻ ല​ഹ​രി​വേ​ട്ട​യി​ൽ അ​ത്യാ​ധു​നി​ക ക​ഞ്ചാ​വ് ഉ​ത്പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി ത​ക​ർ​ത്തു. മാ​ൻ​സ്ഫീ​ൽ​ഡി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന ര​ഹ​സ്യ ഫാ​ക്ട​റി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 5,000 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ആ​റു​പേ​ർ​ക്ക് കോ​ട​തി വി​വി​ധ കാ​ലാ​വ​ധി​ക​ളി​ലാ​യി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് അ​ന്താ​രാ​ഷ്ട്ര അ​ന​ധി​കൃ​ത വി​പ​ണി​യി​ൽ 10 ല​ക്ഷം മു​ത​ൽ 30 ല​ക്ഷം പൗ​ണ്ട് വ​രെ (ഏ​ക​ദേ​ശം 10 കോ​ടി മു​ത​ൽ 31 കോ​ടി​യി​ല​ധി​കം രൂ​പ വ​രെ) വി​ല​മ​തി​ക്കു​മെ​ന്ന് നോ​ട്ടിം​ഗ്ഹാം​ഷെ​യ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​വ​സാ​യി​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വ് വേ​ഗ​ത്തി​ൽ വ​ള​ർ​ത്തു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് ഹൈ​ടെ​ക് ലൈ​റ്റു​ക​ൾ, താ​പ​നി​ല നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ, വാ​യു ശു​ദ്ധീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​രു​ന്നു.

ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം പു​റ​ത്തേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ കാ​ർ​ബ​ൺ ഫി​ൽ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഫാ​ക്ട​റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി പ്ര​ധാ​ന ലൈ​നു​ക​ളി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ത്പാ​ദി​പ്പി​ച്ച​തി​നും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യ​തി​നു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കോ​ട​തി ആ​റു പ്ര​തി​ക​ൾ​ക്കും കു​റ്റ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

നോ​ട്ടിം​ഗ്ഹാം​ഷെ​യ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും വ​ലി​യ ക​ഞ്ചാ​വ് ഉ​ത്പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി ത​ക​ർ​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഘ​ടി​ത ല​ഹ​രി ശൃം​ഖ​ല​ക​ൾ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന് പു​റ​മെ മ​നു​ഷ്യ​ക്ക​ട​ത്ത്, അ​ക്ര​മം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​ജ​ന​മാ​യ ഫാ​ക്ട​റി​ക​ളി​ലോ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലോ അ​സ്വാ​ഭാ​വി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​നു​ക​ളു​ടെ ശ​ബ്ദം, സം​ശ​യാ​സ്പ​ദ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് നോ​ട്ടിം​ഗ്ഹാം​ഷെ​യ​ർ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up